Thursday, 30 Aug, 12.34 pm മലയാളം ബ്രേക്കിംഗ് ന്യൂസ്

ലേറ്റസ്റ്റ് ന്യൂസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ നല്‍കിയത് 7കോടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 7 കോടി രൂപയുടെ ചെക്ക് കൈമാറി.സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്ബാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ് ചെക്ക് കൈമാറിയത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവമായിരുന്നു.രണ്ട് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്.ഇവരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും, 3140 പൊതു സ്ഥലവും, പൊതു വഴിയും വൃത്തിയാക്കി. അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.വിവിധ ക്യാമ്ബിലും, പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും 76781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകള്‍ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

Dailyhunt
Top