Thursday, 25 Apr, 2.42 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
50ാം പിറന്നാള്‍ നിറവില്‍ തന്‍െറ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി ഐ.എം വിജയന്‍

തൃശൂര്‍: 50ാം പിറന്നാള്‍ നിറവില്‍ തന്‍െറ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി ഐ.എം വിജയന്‍. പത്മശ്രീ അവാര്‍ഡ് നേടുകയാണ് ലക്ഷ്യമെന്ന് വിജയന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കുട്ടിത്താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു വിജയന്‍.

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായിട്ട് പത്മശ്രീക്ക് ശ്രമിക്കുന്നുണ്ട്. ഇത്തവണയും ശ്രമിക്കണം. സര്‍ക്കാരിന്റെ പിന്തുണയുണ്ട്. അര്‍ജുന അവാര്‍ഡ് നേടുകയുണ്ടായി. പത്മശ്രീ ലഭിച്ചാല്‍ അത് നേട്ടം തന്നെയാണ്. അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും വിജയന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top