Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആ 'കടം' തീര്‍ന്നു! എം.എല്‍.എയുടെ വേദിയില്‍ മുഖ്യാതിഥിയായി നടൻ ജോജു ജോര്‍ജ്

ആ 'കടം' തീര്‍ന്നു! എം.എല്‍.എയുടെ വേദിയില്‍ മുഖ്യാതിഥിയായി നടൻ ജോജു ജോര്‍ജ്

കൊച്ചി: ഒരിക്കല്‍ സമരത്തിനിടെ വാക്കുതർക്കത്തിലായവർ, നാല് വർഷത്തിന് ശേഷം ഒരേ വേദിയില്‍. കൊച്ചി നിയമസഭാ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു

കൊച്ചി: ഒരിക്കല്‍ സമരത്തിനിടെ വാക്കുതർക്കത്തിലായവർ, നാല് വർഷത്തിന് ശേഷം ഒരേ വേദിയില്‍. കൊച്ചി നിയമസഭാ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി മുഹമ്മദ് ഷിയാസ് എം.എല്‍.എ. സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിലാണ് നടൻ ജോജു ജോർജ് മുഖ്യാതിഥിയായി എത്തിയത്. ചടങ്ങില്‍ സംസാരിച്ച ഷിയാസ്, താനും ജോജുവും തമ്മിലുണ്ടായിരുന്ന പഴയ തർക്കം ഓർത്തെടുത്തുകൊണ്ട് 'ഞങ്ങള്‍ തമ്മില്‍ ഒരു കടം ഉണ്ടായിരുന്നു' എന്നും പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാമെന്ന് ജോജു കഴിഞ്ഞ ദിവസമാണ് അറിയിച്ചതെന്നും സിനിമാ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹം എത്തിയതെന്നും ഷിയാസ് പറഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഭവത്തില്‍ ജോജു ഒരു പൗരനെന്ന നിലയില്‍ തന്റെ അഭിപ്രായം പങ്കുവെച്ചതാണെന്നും അത് താൻ ഉള്‍ക്കൊണ്ടെന്നും ഷിയാസ് വ്യക്തമാക്കി. സാധാരണ കുടുംബത്തില്‍നിന്ന് എത്തി മികച്ച കലാകാരനും കേരളം ഇഷ്ടപ്പെടുന്ന നടനുമായി മാറിയ ജോജു അവാർഡുകള്‍ നേടിയിട്ടുള്ള നടനാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സന്തോഷമുണ്ടെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

2021-ല്‍ പെട്രോള്‍, ഡീസല്‍ വിലവർധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായത്. സമരം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജോജു വാഹനത്തില്‍നിന്ന് പുറത്തിറങ്ങി കോണ്‍ഗ്രസ് പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ഷിയാസ് ജോജുവിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയും, മദ്യലഹരിയിലാണ് നടൻ പ്രശ്‌നമുണ്ടാക്കിയതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാല് വർഷത്തിന് ശേഷം ദുബായില്‍ ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഷിയാസ് സംഘടിപ്പിച്ച ചടങ്ങില്‍ ജോജു മുഖ്യാതിഥിയായി എത്തിയതോടെ പഴയ തർക്കത്തിനും പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online