
ഹൈദരാബാദ് : ആന്ധ്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 7738 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ സമയത്ത് 57 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6,25,514 ആയി ഉയര്‍ന്നു.
നിലവില്‍ 78,836 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 78,836 ആയി ഉയര്‍ന്നതായും ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

