പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഈ മാസം ആദ്യമാണ് 9.78 ലക്ഷം രൂപയ്ക്ക് ആസ്റ്റര്‍ എസ്‌യുവി പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി സ്വീകരിച്ചുതുടങ്ങിയത്.
25,000 രൂപ നല്‍കിയായിരുന്നു ആസ്റ്റര്‍ ബുക്ക് ചെയ്യേണ്ടത്. എം.ജിയുടെ ഔദ്യോഗിക വെബ്‍ സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍വഴിയോ വാഹനം ബുക്ക് ചെയ്യാനാന്‍ സാധിക്കും. ആസ്റ്ററിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി 2021 നവംബര്‍ മുതല്‍ ആരംഭിക്കും. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണത്തില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്‍റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു. ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്ബോള്‍, ഈ വര്‍ഷം പരിമിതമായ എണ്ണം കാറുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ കഴിയൂ. അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
The post ആസ്റ്റര്‍ ബുക്കിംഗ് വീണ്ടും സ്വീകരിച്ചു തുടങ്ങി എംജി first appeared on MalayalamExpressOnline.

