Monday, 21 Oct, 11.50 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ആതര്‍ 450 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആതര്‍ എനര്‍ജി ആതര്‍ 450 ഇലക്‌ട്രിക് സ്‌കൂട്ടര്‍ ചെന്നൈയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങി. പുതിയ കോംപാക്‌ട് ഹോം ചാര്‍ജര്‍ ആതര്‍ ഡോട്ടിനൊപ്പം നൂറോളം ആതര്‍ 450 സ്‌കൂട്ടറുകളാണ് ആദ്യ ആഴ്ചയില്‍ തന്നെ കമ്ബനി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്.

ബെംഗളൂരുവിന് ശേഷം ആതര്‍ സ്‌കൂട്ടര്‍ പുറത്തിറക്കുന്ന ആദ്യ നഗരമാണ് ചെന്നൈ. ഈ വര്‍ഷം ജൂലായ് മുതലാണ് ആതറിനുള്ള പ്രീ ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചത്. 2019 ഡിസംബര്‍ വരെ നല്‍കാനുള്ള ബുക്കിങ് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും കമ്ബനി വ്യക്തമാക്കിയിരുന്നു. മറ്റുപ്രധാന നഗരങ്ങളിലേക്കും വൈകാതെ ആതര്‍ എനര്‍ജി വിപണി ശൃംഖല വ്യാപിപ്പിക്കും.

ആതര്‍ 450ക്ക് പുറമേ ആതര്‍ 340 മോഡലും നേരത്തെ ആതര്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ എന്‍ട്രി ലെവല്‍ മോഡലിന് അധികം ആവശ്യക്കാരില്ലാത്തതിനാല്‍ ഈ മോഡല്‍ അടുത്തിടെ കമ്ബനി നിര്‍ത്തിയിരുന്നു. ബ്രഷ്‌ലെസ് ഡിസി ഇലക്‌ട്രിക് മോട്ടോറാണ് ആതര്‍ 450ക്ക് കരുത്തേകുന്നത്. 7.2 ബിഎച്ച്‌പി പവറും 20.5 എന്‍എം ടോര്‍ക്കുമേകും ഈ മോട്ടോര്‍. ഇതിനൊപ്പം 2.4 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്ററോളം സഞ്ചരിക്കാനും ആതറിന്‌ സാധിക്കും. 1.22 ലക്ഷം രൂപയാണ് ചെന്നൈയില്‍ ആതറിന്റെ ഓണ്‍റോഡ് വില.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top