Friday, 18 Oct, 11.18 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
അബുദാബിയില്‍ നടക്കുന്ന അന്തരാഷ്ട്ര ബോട്ട് ഷോ നാളെ അവസാനിക്കും

അബുദാബി: അബുദാബി പ്രദര്‍ശന നഗരിയില്‍ നടക്കുന്ന അന്തരാഷ്ട്ര ബോട്ട് ഷോ ശനിയാഴ്ച സമാപിക്കും. പ്രദര്‍ശന നഗരിയിലെ 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ അത്യാധുനിക വിശാലമായ യാര്‍ഡുകളും മല്‍സ്യ ബന്ധന മേഖലയില്‍ ഉപയോഗിക്കുന്ന ആഡംബര പവര്‍ ബോട്ടുകളുമുണ്ട്.

26 രാജ്യങ്ങളില്‍ നിന്നുള്ള 284 പ്രദര്‍ശകരാണ് ബോട്ട് ഷോക്ക് എത്തിയിട്ടുള്ളത്. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു മൂന്നിലൊന്ന് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയാണ് ഷോ നടക്കുന്നത്.ആഢംബര ബോട്ടുകള്‍, യോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ട് തുടങ്ങി മീന്‍പിടിക്കാന്‍ ആവശ്യമായ നൂതന ഉപകരണങ്ങളാണ് മേളയുടെ ആകര്‍ഷണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top