Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധ്യയന വര്‍ഷാരംഭത്തില്‍ 13000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാൻ ജോയ്‌ആലുക്കാസ് ഫൗണ്ടേഷൻ

അധ്യയന വര്‍ഷാരംഭത്തില്‍ 13000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാൻ ജോയ്‌ആലുക്കാസ് ഫൗണ്ടേഷൻ

കൊച്ചി: പുതിയ അധ്യയന വർഷാരംഭത്തില്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ട 13000 വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് ജോയ്‌ആലുക്കാസ്

കൊച്ചി: പുതിയ അധ്യയന വർഷാരംഭത്തില്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ട 13000 വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് ജോയ്‌ആലുക്കാസ് ഫൗണ്ടേഷൻ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സ്കൂള്‍ ബാഗിനൊപ്പം നോട്ട്ബുക്കുകള്‍, പെൻസില്‍ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടില്‍, കുട എന്നിവയടങ്ങുന്ന കിറ്റാണ് അധ്യയന വർഷാരംഭത്തില്‍ വിതരണം ചെയ്യുക. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നതെന്നും ജോയ്‌ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു.

രാജ്യത്തെ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിനിടയില്‍ ജോയ്‌ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്ന സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഏതൊരു സാധാരണക്കാരനും തന്റെ മക്കളെ ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് അയക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വളർന്നുവരുന്ന തലമുറയ്ക്ക് മികച്ച പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രയാസങ്ങള്‍ തടസമാകരുതെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറക്കുന്ന മുറയ്ക്ക് ജോയ്‌ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online