ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അല്‍ മല്ലു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗള്‍ഫ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ലാല്‍, മിയ, സിദ്ധിക്ക്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയന്‍ നടുവത്താഴത്ത്, ഡോ. രജത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. ബി കെ ഹരിനാരായണന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് വര്‍മ്മയാണ്.

