Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അംബേദ്കര്‍ കോളനിയിലെ ദുരിതമറിയാന്‍ ശ്രീധന്യയെത്തി

അംബേദ്കര്‍ കോളനിയിലെ ദുരിതമറിയാന്‍ ശ്രീധന്യയെത്തി

കുറ്റ്യാടി : അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ മരുതോങ്കര അംബേദ്കര്‍ കോളനിക്കാരുടെ ജീവിതപ്രശ്നങ്ങള്‍ നേരിട്ടറിയാനെത്തി. എല്ലാവരും അവരുടെ സങ്കടവും പ്രയാസവും ശ്രീധന്യയ്ക്ക് മുന്നിലവതരിപ്പിച്ചു. കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ സന്ദര്‍ശിച്ചശേഷം ഇവയൊക്കെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പുതുക്കിപ്പണിയാന്‍ അധികൃതരോട് നിര്‍ദേശിച്ചു.

കോളനിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അതുനന്നാക്കാന്‍ 22 ലക്ഷം അനുവദിച്ചു. സ്ഥലത്തെ വായനശാല നവീകരിക്കാനും അസിസ്റ്റന്റ് കളക്ടര്‍‌ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, വാര്‍ഡംഗം ടി.പി. അശോകന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online