ടോക്യോയില്‍ ഇന്നത്തെ തുടക്കം അമേരിക്കയ്ക്ക് നിരാശ. മുന്‍ പോള്‍ വോള്‍ട്ട് ചാമ്ബ്യന്‍ സാം കെന്‍ഡ്രിക്സിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് ഒളിമ്ബിക് മത്സരങ്ങള്‍ നഷ്ടമാകുന്നതാണ്. താരത്തിന്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്. പോള്‍വോള്‍ട്ട് മുന്‍ ലോക ചാമ്ബ്യനായ ഇദ്ദേഹം, അമേരിക്കയുടെ ഒളിമ്ബിക് സംഘാംഗവുമായിരുന്നു.
2016ലെ റിയോ ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ഇദ്ദേഹം. കെന്‍ഡ്രിക് നിലവില്‍ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. താരത്തിന്റെ മത്സരം അമേരിക്ക ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.
The post അമേരിക്കന്‍ താരം സാം കെന്‍ഡ്രിക്സിന് കൊവിഡ് first appeared on MalayalamExpressOnline.

