Dailyhunt
അമിതവേഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചശേഷം കടന്നുപോയി

അമിതവേഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചശേഷം കടന്നുപോയി

അമിതവേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബൈപ്പാസിലെ ബാരിക്കേഡിനടിയില്‍പ്പെട്ട് യാത്രികന് ഗുരുതര പരിക്കേറ്റു.

നാട്ടുകാരെത്തി ഇയാളെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതേ കാര്‍ നിയന്ത്രണംവിട്ട് അതുവഴി പോകുകയായിരുന്ന വാഹനങ്ങളെ ഇടിച്ചശേഷം കടന്നുപോയി.

ഇതേത്തുടര്‍ന്ന് ഇടിയേറ്റ വാഹനങ്ങളിലുള്ളവര്‍ പിന്നാലെയെത്തി പരുത്തിക്കുഴി ഭാഗത്തുവച്ച്‌ കാറിനെ വളഞ്ഞിട്ടു പിടികൂടി. കാറിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി ഋതിക്(21), ഇയാളുടെ സുഹൃത്ത് കവടിയാര്‍ സ്വദേശി അഭിലാഷ്(22) എന്നിവരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു.

The post അമിതവേഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചശേഷം കടന്നുപോയി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online