Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനശ്വര രാജന്‍ ചിത്രം ' വാങ്ക് ' ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അനശ്വര രാജന്‍ ചിത്രം ' വാങ്ക് ' ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കഥാകൃത്ത് ഉണ്ണി ആറിന്‍റെ വിവാദമായ 'വാങ്ക്' എന്ന കഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് 'വാങ്ക്'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അനശ്വര രാജന്‍, വിനീത്, നന്ദന, ഗോപിക എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിക്കുന്നത്. റസിയയുടെ അച്ഛന്‍റെ വേഷത്തില്‍ ചിത്രത്തില്‍ നടന്‍ വിനീത് എത്തുന്നു. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി തിരക്കഥ രചിച്ചിരിക്കുന്നത് ഷബ്ന മുഹമ്മദാണ്. 7 ജെ ഫിലിംസിന്‍റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് നിര്‍മ്മാണം.

മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്നി ഖാന്‍, പ്രകാശ് ബാരെ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online