Monday, 20 Jan, 7.34 am മലയാളം എക്സ്പ്രെസ്സ്

കേരളം
അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്. വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് അക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍. അന്തര്‍വാഹിനികള്‍ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളില്‍ ഒന്നാണ് കെ-4. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിഒ- 5 ആണ് മറ്റൊന്ന്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>