Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി  അഭയ ഹിരണ്‍മയി

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി അഭയ ഹിരണ്‍മയി

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി .മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും ഗായിക അഭയ ഹിരണ്‍മയിക്കും നേരെ ഉണ്ടായത്.

ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ആയിരുന്നു അഭയ ധരിച്ചത്.

മിനി ഡ്രസ്സിലുള്ള തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അഭയയുടെ മറുപടി നല്‍കിയത് . അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെയാണ് അഭയയുടെ മറുപടി. കൂടുതല്‍ "സ്ലട്ട്" ഫോട്ടോസ് എന്ന വാക്കുകളോടെയാണ് അഭയയുടെ കുറിപ്പിന്റെ തുടക്കം.

"എന്നെ സ്‌നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ചിത്രങ്ങളെ കുറിച്ച്‌ വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകള്‍ക്ക് വേണ്ടിയും, വളരെ നന്ദിയുണ്ട്" എന്നാണ് അഭയ കുറിച്ചിരിക്കുന്നത്. അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തിയിട്ടുണ്ട്.

"എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്‌നേഹം" എന്നാണ് ഗോപിയുടെ മറുപടി. 'എന്റെ പവര്‍ബാങ്ക്' എന്ന ക്യാപ്ഷനോടെ ആയിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. പൂജ ഹേഗ്‌ഡെ, അഖില്‍ അക്കിനേനി എന്നിവര്‍ അഭിനയിച്ച ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. അല്ലു അര്‍ജുന്‍ ആയിരുന്നു വിജയാഘോഷ പാര്‍ട്ടിയിലെ മുഖ്യാതിഥി.

The post അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി അഭയ ഹിരണ്‍മയി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online