Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം ; രണ്ടുപേര്‍ക്കെതിരെ നടപടി

അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം ; രണ്ടുപേര്‍ക്കെതിരെ നടപടി

അബുദാബി: അശ്ളീല വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്‍ത സംഭവത്തില്‍ സ്‍ത്രീക്കും പുരുഷനുമെതിരെ നടപടി.

സ്‍നാപ്ചാറ്റ് അക്കൌണ്ടിലൂടെ അശ്ലീല വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു

ഓണ്‍ലൈന്‍ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്ന പ്രവൃത്തികളും വാക്കുകളും അടങ്ങിയ വീഡിയോ ഇരുവരും സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി .

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പെട്ട വീഡിയോ ക്ലിപ്പ് ആദ്യം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് വിശദമായി പരിശോധിച്ചത്. ശേഷം അന്വേഷണ ഏജന്‍സി സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരുമായും ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും പോസ്റ്റുകളും അധികൃതര്‍ തിരിച്ചറിഞ്ഞു. ഇതോടെ ഇരുവര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

The post അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം ; രണ്ടുപേര്‍ക്കെതിരെ നടപടി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online