Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'അത് കവര്‍ അല്ല. ജാം ആണ്' വിശദീകരണവുമായി , ആര്യ ദയാല്‍,

അപ്‌ലോഡ് ചെയ്ത വീഡിയോ കവര്‍ സോങ് അല്ലെന്നും ജാമിംഗ് സെഷന്‍ ആയിരുന്നെന്നുള്ള വിശദീകരണവുമായി ഗായിക ആര്യ ദയാല്‍.സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ ‘വാരണം ആയിര’ത്തിലെ ‘അടിയെ കൊള്ളുതേ’ എന്ന ഗാനം താന്‍ ആലപിക്കുന്നതിന്റെ വീഡിയോ ആര്യ പങ്കുവച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെ കമന്റുകളും മറ്റും വഴി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

ആര്യ ഗാനം വ്യാഖ്യാനിച്ചിരിക്കുന്നത് മോശമായാണ് എന്നായിരുന്നു ഇവരുടെ വിമര്‍ശനം ഏറ്റവുംകൂടുതല്‍ ഡിസ്‌ലൈക്ക് കളിലൂടെബി അത് വ്യക്തമാവുകയാണ് . ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ആര്യ രംഗത്ത് വന്നത്. തന്റെ ആലാപനം ഗാനത്തിന്റെ കവര്‍ വേര്‍ഷനല്ല എന്നും അത് ജാമിംഗ് സെഷന്‍ ആണെന്നുമാണ് ആര്യ വിശദീകരിക്കുന്നത്.

വീഡിയോയുടെ കമന്റ് ബോക്സിലെ പിന്‍ ചെയ്ത കമന്റിലാണ് ഗായിക ഇക്കാര്യം പറയുന്നത്. രണ്ടും തമ്മിലെ വ്യത്യാസം ദയവുചെയ്ത് മനസിലാക്കണമെന്നും ആര്യ അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ ആര്യയുടെ വീഡിയോയുടെ ടൈറ്റിലില്‍ ‘കവര്‍’ എന്നുള്ള വാക്ക് നേരത്തെ ഉണ്ടായിരുന്നു എന്നും അത് പിന്നീട് എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും സോഷ്യല്‍ മീഡിയയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിനു തെളിവായി ഒരു സ്ക്രീന്‍ഗ്രാബും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

The post 'അത് കവര്‍ അല്ല. ജാം ആണ്' വിശദീകരണവുമായി , ആര്യ ദയാല്‍, first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online