Saturday, 25 Sep, 5.09 pm മലയാളം എക്സ്പ്രെസ്സ്

കേരളം
'അവളെ കൊന്നത് ദളിത് ബാലികയായതിനാല്‍ '; ഡല്‍ഹി പൊലീസ്​ കുറ്റപത്രത്തില്‍ പ്രതികളുടെ മൊഴി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ടോ​ണ്‍മെന്‍റിന്​ സമീപം ശ്​മശാനത്തില്‍ ഒമ്ബതുവയസുകാരിയായ ദളിത് ബാലിക കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്​. ദലിത്​ വിഭാഗത്തില്‍പ്പെട്ടതിനാലാണ് ഒമ്ബതുവയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊന്നതെന്ന്​ പ്രതികള്‍ സമ്മതിച്ചതായി പൊലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നു.

ശ്​മശാനത്തിലെ പുരോഹിതനടക്കം നാലുപേരാണ്​ കേസിലെ പ്രതികള്‍. കൊലപാതകത്തിന്​ ശേഷം വീട്ടുകാരെ അനുനയിപ്പിച്ച്‌ മൃതദേഹം ബലമായി ശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചെയ്​തിരുന്നു. പ്രതികള്‍ കൊലപാതകത്തെക്കുറിച്ച്‌​ തങ്ങളെ അറിയിച്ചതായി വെളിപ്പെടുത്തിയ രണ്ടു സാക്ഷികളുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കുറ്റപത്രം. കൂടതെ ഒരു പൊതു​സാക്ഷി​െമാഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. ആഗസ്റ്റ്​ 27ന്​ ഇയാള്‍ മജിസ്ട്രേറ്റിന്​ മുമ്ബില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്​മശാന പു​രോഹിതന്‍ രാധേ ശ്യം, ലക്ഷ്​മി നാരായന്‍, കുല്‍ദീപ്​ സിങ്​, സലിം അഹ്​മദ്​ എന്നിവരാണ് കേസിലെ ​ പ്രതികള്‍.

“കേസിലെ നാലുപ്രതികളും തന്നോട്​ സഹായം ചോദിച്ചതായും അവര്‍ പെണ്‍കുട്ടി​യെ കൊലപ്പെടുത്തിയതായി പറഞ്ഞതായും മറ്റൊരു സാക്ഷിമൊഴിയിലുണ്ട്​. ‘എന്തുകൊണ്ടാണ്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതെന്ന്​ ഞാന്‍ ചോദിച്ചു. അവള്‍ ദലിത്​ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണെ ന്ന്​ രാധേ ശ്യാമും കുല്‍ദീപും പറഞ്ഞു’ -ഒരു സാക്ഷിമൊഴി ഇങ്ങനെ .

അതേസമയം, പെണ്‍കുട്ടിയുടെ ചിത അണക്കാന്‍ സാക്ഷികളിലൊരാളും പ്ര​ ദേ ശവാസികളും ചേര്‍ന്ന്​ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ ലാത്തിചാര്‍ജ്​ നേരിടേണ്ടിവന്നുവെന്നും ഒരു സാക്ഷി ആരോപിക്കുന്നു .

The post 'അവളെ കൊന്നത് ദളിത് ബാലികയായതിനാല്‍ '; ഡല്‍ഹി പൊലീസ്​ കുറ്റപത്രത്തില്‍ പ്രതികളുടെ മൊഴി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top