Tuesday, 22 Sep, 11.24 am മലയാളം എക്സ്പ്രെസ്സ്

കേരളം
"അവരെ പൂട്ടണം"; സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണമെന്ന് പ്രതിപക്ഷം

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് മൂന്ന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണം, എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. പുറത്താക്കിയ എം.പിമാരെ തിരച്ചെടുക്കണമെന്നും ഗുലാബ് നബി ആസാദ് ആവശ്യപ്പെട്ടു.

ഒരു രാജ്യം ഒരു നികുതി ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വാശി പിടിക്കരുതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്. കോടിക്കണക്കിന് ആളുകള്‍ കാണുകയാണ് സഭാ നടപടികള്‍. ഒരു ബില്ല് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലോ സെലക്‌ട് കമ്മിറ്റിയിലോ പോകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top