പത്തനംതിട്ട : തിങ്കളാഴ്‌ച നടത്തുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി.കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്ധന വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെയുമാണ് ഭാരത് ബന്ദ് സംയുക്ത യൂണിയനുകള്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് കര്‍ഷക സമരത്തോട്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാപനങ്ങള്‍ അടച്ചിട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
The post ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ; വ്യാപാരി വ്യവസായി സമിതി first appeared on MalayalamExpressOnline.

