
ചെന്നൈ: സ്ത്രീധനമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവൊട്ടിയൂര്‍ സ്വദേശി ആര്‍. വിജയഭാരതി (29)യാണ് പിടിയിലായത്.
സ്വകാര്യ കമ്ബനി ജീവനക്കാരനായ ഇയാള്‍ വിവാഹമോചിതയായ 28-കാരിയെ കഴിഞ്ഞ ജനുവരിയിലാണ് പ്രണയിച്ച് വിവാഹം ചെയ്തത്.
എന്നാല്‍ പ്രതി പോലീസിനു മുന്നില്‍ അന്വേഷണത്തിന് ഹാജരായില്ല. ഇതിനിടെ തന്റെ സ്വകാര്യചിത്രങ്ങള്‍ വിജയഭാരതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതായി കണ്ട യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

