ബീജിംഗ് : ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവശ്യയായ ജിലിന്റെ തലസ്ഥാനമായ ചംഗ്ചുണിലെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. സംഭവത്തില്‍ 14 പേര്‍ മരിക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കൂടുതല്‍ പേര്‍ സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. ചൈനയില്‍ അഗ്നിബാധ മൂലമുണ്ടാകുന്ന അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The post ചൈനയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം: 14 മരണം first appeared on MalayalamExpressOnline.

