Tuesday, 11 Aug, 9.34 am മലയാളം എക്സ്പ്രെസ്സ്

കേരളം
ചാമ്ബ്യന്‍സ് ലീഗ് ; ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക് പോരാട്ടം ഓഗസ്റ്റ് 15-ന്

ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങള്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ഓഗസ്റ്റ് 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്.ജി- അറ്റ‌ലാന്റ മത്സരമാണ് ആദ്യം. രാത്രി 12.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ചാമ്ബ്യന്‍മാരായ പി.എസ്.ജി ഇറ്റാലിയന്‍ ടീം അറ്റ്ലാന്റയെ നേരിടും. സീരി എയില്‍ മികച്ച ഫോം പുറത്തെടുത്ത ടീമാണ് അറ്റ്ലാന്റ. ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജര്‍മന്‍ ടീം ലെപ്സിഗിനെ നേരിടും.

ഓഗസ്റ്റ് 15-നാണ് ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോല്‍പ്പിച്ചാണ് ബാഴ്സ ക്വാര്‍ട്ടറിലെത്തിയത്. ചെല്‍സിയെ 7-1ന് തകര്‍ത്താണ് ബയേണിന്റെ മുന്നേറ്റം. ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും.സ്പാനിഷ് ലീഗ് കിരീടം നഷ്ടമായതും താരങ്ങളുടെ ഫോമില്ലായ്മയും ബാഴ്‌സയെ വലയ്ക്കുന്നുണ്ട്. മെസി മികച്ച ഫോമിലാണെകിലും മറ്റു താരങ്ങള്‍ അതിനൊത്ത് ഉയരാത്തത് ബാഴ്‌സയെ പ്രതിരോധത്തിലാക്കും. ഗ്രീസ്മാനും സുവാരസും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്തത് ബാഴ്സ ക്യാമ്ബില്‍ തലവേദന സൃഷ്ടിക്കും. മധ്യനിരയില്‍ റാകിറ്റിച്ചും ,ഡിയോങ്ങും ഇനിയും മുന്നേറണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top