ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്നു.എ.ക്യൂ.ഐയില്‍ ശരാശരി റീഡിങ് 402 ആണ് രേഖപ്പെടുത്തിയത്. ശാദിപുര്‍, പദ്പര്‍ഗഞ്ജ്, ജഹാംഗീര്‍പൂരി, വിവേഗ്പൂരി തുടങ്ങി 16 സ്ഥലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശരാശരി രേഖപ്പെടുത്തുന്നത്.301-400നും ഇടയിലാണ് ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തുന്നത്.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ചക്കും ഞായറാഴ്ച്ചക്കും ഇടയില്‍ ശക്തമായ കാറ്റ് ഉണ്ടായതാകാം ഈ ഗുരുതര സാഹചര്യത്തിന് കാരണമെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് ഹെഡ് വി.കെ സോണി പറഞ്ഞു.മണിക്കൂറില്‍ ഏകദേശം 15 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് മാലിന്യങ്ങള്‍ വ്യാപിക്കാന്‍ കാരണമായിരിക്കാം എന്നാണ് വിലയിരുത്തല്‍.

