Thursday, 29 Oct, 9.29 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ താല്‍കാലികനിയമനം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറിന്റെ ഒരു താല്‍കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്ബളം 39500-83000 രൂപ.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഡയറി സയന്‍സിലുള്ള ബി.ടെക് ബിരുദം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തില്‍ മൂകബധിര ഉദ്യോഗാര്‍ഥികളെയും അവരുടെ അഭാവത്തില്‍ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top