Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡെങ്കിപ്പനി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ മാസങ്ങളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്‌ നഗരപ്രദേശങ്ങളിലും തീരമേഖലകളിലും രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടപ്പിലാക്കാത്തതാണ് രോഗവ്യാപനം രൂക്ഷമാകുന്നതിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ഏഡിസ് വിഭാഗത്തില്‍ പെടുന്ന പെണ്‍കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പകല്‍ സമയങ്ങളില്‍ മാത്രം കടിക്കുന്ന ഈ കൊതുകുകള്‍ ശുദ്ധമായ വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ പാത്രങ്ങള്‍, ചിരട്ടകള്‍, പഴയ ടയറുകള്‍, ഫ്രിഡ്ജിന്റെ ട്രേകള്‍, ടെറസുകളില്‍ വെള്ളം നില്‍ക്കുന്ന ഭാഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

തുടര്‍ച്ചയായ കടുത്ത പനി, കണ്ണിന് പിന്നിലെ വേദന, സന്ധികളിലും പേശികളിലും ഉണ്ടാകുന്ന അതിശക്തമായ വേദന, ചര്‍മ്മത്തില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി രക്ത പരിശോധന നടത്തണമെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്യാമ്പയിനുകളും ശക്തമാക്കിയിട്ടുണ്ട്. വീടുകളും പരിസരങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആയി ആചരിച്ച്‌ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും തയ്യാറാകണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവലകളുടെ ഉപയോഗം, ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്ര ധാരണം, കൊതുക് നിവാരണ ലേപനങ്ങള്‍ എന്നിവ ശീലമാക്കണമെന്നും ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online