ടോപ് ന്യുസ്
ദീപാവലി ; മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് റിലയന്‍സ് ജിയോ മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു .പ്രതിമാസം 222 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് പുറത്തിറക്കിയത് . പുതിയ പ്ലാന്‍ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1,000 മിനുട്ട് സംസാരസമയവും ലഭിക്കും .
പ്രതിദിനം 100 എസ്എംഎസുകള്‍ സൗജന്യമായിരിക്കും . മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഫോണുകളിലേയ്ക്ക് വളിക്കാന്‍ വേറെ ടോപ്പ് അപ്പ് വൗച്ചറുകള്‍ ആവശ്യമില്ല. കാലവാധി 28 ദിവസമാണ് .
333 രൂപയുടെ പ്ലാന്‍ പ്രകാരം മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യമായി ലഭിക്കും . 56 ദിവസം കാലാവധി.
444 രൂപയുടെ പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് 1000 മിനുട്ട് സൗജന്യം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകള്‍ സൗജന്യം. കാലാവധി 84 ദിവസം.