Dailyhunt
ദുബായില്‍ ബസ് അപകടം; രണ്ട് പേര്‍ മരിച്ചു

ദുബായില്‍ ബസ് അപകടം; രണ്ട് പേര്‍ മരിച്ചു

ദുബായില്‍ ഞായറാഴ്ചയുണ്ടായ ബസപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 14 സീറ്റുകളുള്ള ബസാണ് അപകടത്തില്‍ പെട്ടത്.ജബല്‍ അലിയിലേക്കുള്ള റോഡില്‍ അല്‍ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. രാവിലെ 8.30ഓടെയാണ് ബസ്, റോഡ് ഡിവൈഡറില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഇവിടെ എത്തി ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online