Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുരൂഹത ബാക്കി;സിആപ്റ്റില്‍ എന്‍ഐഎ പരിശോധന തുടരുന്നു

ദുരൂഹത ബാക്കി;സിആപ്റ്റില്‍ എന്‍ഐഎ പരിശോധന തുടരുന്നു

സിആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. സിആപ്റ്റിലെ ചില രേഖകള്‍ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സിആപ്റ്റിലേക്ക് പാഴ്സലുകളെത്തിയതും ഇത് മലപ്പുറത്തെത്തിച്ചതും ആണ് അന്വേഷണത്തിനു വിധേയമാകുന്നത്. 28 പാഴ്സലുകള്‍ ആണ് സിആപ്റ്റിലേക്ക് എത്തിയത്.

ഇത് സിആപ്റ്റിന്റെ വാഹനത്തില്‍ തന്നെയാണ് മലപ്പുറത്തെത്തിച്ചതും. ഇതുമായി ബന്ധപ്പെട്ട് സിആപ്റ്റിലെ ഡ്രൈവര്‍മാരെ എന്‍ഐഎ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്‍്റെ ആദ്യഘട്ടത്തില്‍ തന്നെ സിആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥരെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.സിആപ്റ്റിലേക്ക് വന്ന പാഴ്സലുകള്‍ മതഗ്രന്ഥമാണെന്നാണ് മന്ത്രി കെ.ടി ജലീല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

എന്നാല്‍ ഇക്കാര്യത്തില്‍ ദുരൂഹത ബാക്കി നില്‍ക്കുകയാണ്. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് സിആപ്റ്റിനെ അടിസ്ഥാനമാക്കി അന്വേഷണം ശക്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online