Thursday, 23 Sep, 11.48 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഡി. രാജയ്ക്കെതിരെ പരസ്യ വിമര്‍ശനം: കാനത്തിനെതിരെ നടപടി വേണമെന്ന് ഇടുക്കി സിപിഐ ഘടകം

ഇടുക്കി: സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയ്ക്കെതിരെ കാനം രാജേന്ദ്രന്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതില്‍ നടപടി ആവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവ്.

വ്യാഴാഴ്ച ഇടുക്കിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. കാനം രാജേന്ദ്രന്റെ വിമര്‍ശനം പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നല്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പാര്‍ട്ടി പത്രത്തിനെതിരെ നേരത്തെ പരസ്യ വിമര്‍ശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഘടകത്തിലാണു പറയേണ്ടതെന്നും പരസ്യ വിമര്‍ശനം പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അതേ ത്രാസില്‍ അളന്നാല്‍ കാനം ചെയ്തതും ഇതേ കുറ്റം തന്നെയാണെന്നും സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ഇടുക്കി പൈനാവില്‍ ചേര്‍ന്ന ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു.

The post ഡി. രാജയ്ക്കെതിരെ പരസ്യ വിമര്‍ശനം: കാനത്തിനെതിരെ നടപടി വേണമെന്ന് ഇടുക്കി സിപിഐ ഘടകം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top