ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യാന്‍ നാലാഴ്ചക്കുള്ളില്‍ എസ്.ഒ.പി തയ്യാറാക്കാന്‍ റിസര്‍വ്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യാന്‍ നാലാഴ്ചക്കുള്ളില്‍ എസ്.ഒ.പി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം. പരാതി പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനം തുടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ടെലികോം ഓഡിയോ, വീഡിയോ കോളുകള്‍ക്ക് സമയ നിയന്ത്രണമേര്‍പ്പെടുത്തുന്നത് പരിശോധിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാനും സുപ്രീം കോടതി നിർദേശം നല്‍കി

