Monday, 13 Jul, 6.01 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഡിജിറ്റല്‍ എക്കോണമി പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍

മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്ബത്തികരംഗത്തിന് ഉത്തേജനം പകരാന്‍ 10 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പിച്ചെ വ്യക്തമാക്കി.

”ഇന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ രാജ്യത്തെ ഡിജിറ്റല്‍ എക്കോണമിയുടെ വളര്‍ച്ചക്കായി 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ വിഷനെ പിന്തുണക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രമേശ് പൊക്രിയാല്‍ എന്നിവര്‍ക്ക് നന്ദി”-പിച്ചെ ട്വീറ്റ് ചെയ്തു.

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top