പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പികെഎസ് ( പട്ടികജാതി ക്ഷേമ സമിതി).
സംഘടനയുടെ എതിര്‍പ്പ് സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.ഡോ. ജമീലയുടെ പേര് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല.
ജില്ലയിലെ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ടായിരിക്കെ സംഘടന പരിചയമില്ലാത്ത ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.
The post ഡോ.ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിര്‍പ്പ് first appeared on MalayalamExpressOnline.

