Wednesday, 13 Sep, 11.16 pm

ലേറ്റസ്റ്റ് ന്യൂസ്‌
ടോം ​ജോ​സി​ന് സ​ര്‍​ക്കാ​രി​ന്‍റെ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് സ​ര്‍​ക്കാ​രി​ന്‍റെ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ഡി​സ്റ്റി​ല​റി വി​പു​ലീ​ക​ര​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ഡി​സ്റ്റി​ല​റി വി​പു​ലീ​ക​ര​ണ​ത്തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​നോ​ട് അ​നു​മ​തി തേ​ടി​യി​രു​ന്നു. ഈ ​ഫ​യ​ല്‍ ആ​ദ്യം പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി നേ​ടി​യ​തി​നു​ശേ​ഷ​മേ തീ​രു​മാ​മെ​ടു​ക്കാ​വൂ എ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടോം ​ജോ​സി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ സ്വ​ന്തം നി​ല​യി​ല്‍ ടോം ​ജോ​സ് വി​പു​ലീ​ക​ര​ണ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും അ​റി​യാ​തെ​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി.

ഇ​ത് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ കു​റ്റ​ക​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ര്‍​ദേ​ശി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ടോം ​ജോ​സി​ന് എ​ക്സൈ​സ് വ​കു​പ്പ് ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് മ​ന്ത്രി​സ​ഭാ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

അ​തേ​സ​മ​യം, വി​പു​ലീ​ക​ര​ണ അ​നു​മ​തി നേ​ടി​യ ഡി​സ്റ്റി​ല​റി ടോം ​ജോ​സി​ന്‍റെ ചി​ല ബ​ന്ധു​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Dailyhunt
Top