Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൊയോട്ട അര്‍ബൻ ക്രൂസര്‍ ഹൈറൈഡര്‍ 'എയ്റോ ബ്ലാക്ക് എഡിഷൻ' അവതരിപ്പിച്ചു

ടൊയോട്ട അര്‍ബൻ ക്രൂസര്‍ ഹൈറൈഡര്‍ 'എയ്റോ ബ്ലാക്ക് എഡിഷൻ' അവതരിപ്പിച്ചു

ടൊയോട്ട കിർലോസ്കർ മോട്ടോർ അർബൻ ക്രൂസർ ഹൈറൈഡറിന്റെ പുതിയ 'എയ്റോ ബ്ലാക്ക് എഡിഷൻ' ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു.

കൂടുതല്‍ ബോള്‍ഡും

ടൊയോട്ട കിർലോസ്കർ മോട്ടോർ അർബൻ ക്രൂസർ ഹൈറൈഡറിന്റെ പുതിയ 'എയ്റോ ബ്ലാക്ക് എഡിഷൻ' ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ ബോള്‍ഡും സ്പോർട്ടിയും പ്രീമിയവുമായ ബ്ലാക്ക്-തീം ഡിസൈൻ ആണ് പുതിയ എഡിഷന്റെ പ്രധാന പ്രത്യേകത. സ്റ്റൈലിനും വ്യത്യസ്തമായ റോഡ് പ്രസൻസിനും പ്രാധാന്യം നല്‍കുന്ന എസ്‌യുവി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ.

ഫ്രണ്ട് ഗ്രില്‍ അപ്പർ ഗാർണിഷ്, ഫ്രണ്ട് സ്പോയിലർ, ഹെഡ്‌ലാമ്പ് ഗാർണിഷ്, ടെയില്‍ഗേറ്റ് ഗാർണിഷ്, റിയർ സ്പോയിലർ എന്നിവ ഉള്‍പ്പെടെയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ ഘടകങ്ങളും പ്രത്യേക എയ്റോ ബ്ലാക്ക് എഡിഷൻ ലിമിറ്റഡ് ബാഡ്ജും പുതിയ പതിപ്പിന്റെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്‍ ഡീലർ തലത്തിലുള്ള ഓള്‍ ബ്ലാക്ക് പാക്കേജ് ഉപയോഗിച്ച്‌ വാഹനത്തെ കൂടുതല്‍ വ്യക്തിഗതമാക്കാനും സാധിക്കും.

2022-ല്‍ പുറത്തിറങ്ങിയ അർബൻ ക്രൂസർ ഹൈറൈഡർ ഇതിനകം 2 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. സെല്‍ഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്‌ട്രിക്, നിയോ ഡ്രൈവ് എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഹൈറൈഡർ ലഭിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 27.97 കിലോമീറ്റർ പെർ ലിറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. നിയോ ഡ്രൈവ് പതിപ്പില്‍ 1.5-ലിറ്റർ കെ-സീരീസ് എൻജിനോടൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും 2-വീല്‍ ഡ്രൈവ് , 4-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളും ലഭ്യമാണ്.

"എയ്റോ ബ്ലാക്ക് എഡിഷനിലൂടെ കൂടുതല്‍ എക്സ്പ്രസീവ്, യുവത്വം നിറഞ്ഞ ഡിസൈൻ ഐഡന്റിറ്റി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബോള്‍ഡ് ബ്ലാക്ക് തീം ഹൈറൈഡറിന്റെ പ്രീമിയം ആകർഷണവും ആത്മവിശ്വാസമുള്ള റോഡ് പ്രസൻസും കൂടുതല്‍ ഉയർത്തുന്നു." ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സെയില്‍സ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് & പ്രോഫിറ്റ് എൻഹാൻസ്‌മെന്റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സബരി മനോഹർ പറഞ്ഞു

ബ്ലാക്ക്-തീം എക്സ്റ്റീരിയർ ഡിസൈൻ

എല്ലാ ഗ്രേഡുകളിലും ഉള്‍പ്പെടുന്ന എയ്റോ ബ്ലാക്ക് എഡിഷനില്‍ നിരവധി ബ്ലാക്ക് എക്സ്റ്റീരിയർ എൻഹാൻസ്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്‍ അപ്പർ ഗാർണിഷ്: വാഹനത്തിന്റെ ബോള്‍ഡ് ഫ്രണ്ട് ഫാസിയയ്ക്ക് കൂടുതല്‍ സ്ലീക്ക്, പ്രീമിയം രൂപം നല്‍കുന്നു. ഫ്രണ്ട് സ്പോയിലർ: കൂടുതല്‍ ഷാർപ്പും ഡൈനാമിക്കുമായ സ്റ്റാൻസ് നല്‍കുകയും സ്പോർട്ടി സ്വഭാവം ഉയർത്തുകയും ചെയ്യുന്നു. ഹെഡ്‌ലാമ്പ് ഗാർണിഷ്: മുൻഭാഗത്തിന്റെ ഡിസൈൻ കൂടുതല്‍ വ്യത്യസ്തവും സോഫിസ്റ്റിക്കേറ്റഡുമാക്കുന്നു. ടെയില്‍ഗേറ്റ് ഗാർണിഷ്: പിൻഭാഗത്തെ ബ്ലാക്ക് തീം കൂടുതല്‍ ഏകോപിതവും പ്രീമിയവുമായി മാറ്റുന്നു. റിയർ സ്പോയിലർ: സ്പോർട്ടി ടച്ച്‌ നല്‍കുന്നതിനൊപ്പം റോഡ് പ്രസൻസും വർധിപ്പിക്കുന്നു. 'Aero Black' Limited Edition ബാഡ്ജ്: വാഹനത്തിന്റെ പ്രത്യേകതയും ലിമിറ്റഡ് എഡിഷൻ സ്വഭാവവും അടയാളപ്പെടുത്തുന്ന പ്രത്യേക ബാഡ്ജ്.

വിലയും ലഭ്യതയും

₹31,999 ആണ് അർബൻ ക്രൂസർ ഹൈറൈഡർ എയ്റോ ബ്ലാക്ക് എഡിഷൻ സ്റ്റൈലിംഗ് പാക്കേജിന്റെ വില.

മിഡ്നൈറ്റ് ബ്ലാക്ക് G, V ഗ്രേഡുകളില്‍, നിയോ ഡ്രൈവ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകള്‍ക്കൊപ്പം ഈ പാക്കേജ് ലഭ്യമാണ്. ഇത് പരിമിത കാലത്തേക്ക്, സ്റ്റോക്ക് ലഭിക്കുന്നതുവരെ മാത്രമാണ് ലഭ്യമാകുക.

ഉപഭോക്താക്കള്‍ക്ക് വാഹനത്തെ കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി ഡീലർ തലത്തില്‍ ലഭ്യമാകുന്ന 'All Black Package' അധിക ചെലവില്‍ തിരഞ്ഞെടുക്കാനും സാധിക്കും.

രണ്ട് ലക്ഷത്തിലധികം വില്‍പ്പന പിന്നിട്ട് ഹൈറൈഡർ

2022-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം അർബൻ ക്രൂസർ ഹൈറൈഡർ ഇന്ത്യൻ എസ്‌യുവി വിപണിയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. ഇതിനകം 2 ലക്ഷം യൂണിറ്റിലധികം വില്‍പ്പന എന്ന നാഴികക്കല്ല് മോഡല്‍ പിന്നിട്ടു.

ടൊയോട്ടയുടെ ആഗോള എസ്‌യുവി പാരമ്പര്യത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ച UC ഹൈറൈഡർ ബോള്‍ഡ് ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ദൈനംദിന ഉപയോഗത്തിനുള്ള പ്രായോഗികത എന്നിവ സംയോജിപ്പിക്കുന്നു. ഇതിലൂടെ B-SUV സെഗ്മെന്റിലെ ഉപഭോക്താക്കള്‍ക്കിടയില്‍ മോഡല്‍ ശ്രദ്ധേയമായ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്.

എയ്റോ ബ്ലാക്ക് എഡിഷൻ കൂടുതല്‍ പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങള്‍ ചേർത്ത് ഹൈറൈഡറിന്റെ വ്യത്യസ്തമായ വ്യക്തിത്വം കൂടുതല്‍ ശക്തമാക്കുന്നു. റോഡില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ടഫ്, സ്പോർട്ടി എസ്തറ്റിക് ആണ് പുതിയ പതിപ്പ് നല്‍കുന്നത്.

എ-സെഗ്മെന്റ് SUV സെഗ്മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍

അർബൻ ക്രൂസർ ഹൈറൈഡറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ സെല്‍ഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്‌ട്രിക് പവർട്രെയിൻ. പെട്രോളും ഇലക്‌ട്രിക് പവറും സംയോജിപ്പിച്ച്‌ പ്രവർത്തിക്കുന്ന ഈ സംവിധാനം മികച്ച ഇന്ധനക്ഷമതയ്ക്കൊപ്പം സ്മൂത്തും റിഫൈൻഡുമായ ഡ്രൈവിംഗ് പ്രകടനം നല്‍കുന്നു.

രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് UC ഹൈറൈഡർ ലഭിക്കുന്നത്:

സെല്‍ഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്‌ട്രിക് പവർട്രെയിൻ:
ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 27.97 km/l ഇന്ധനക്ഷമത നല്‍കുന്നു.

നിയോ ഡ്രൈവ്:
1.5-ലിറ്റർ K-സീരീസ് എൻജിനോടൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകള്‍ ലഭ്യമാണ്. 2WD, 4WD കോണ്‍ഫിഗറേഷനുകളും നിയോ ഡ്രൈവ് ശ്രേണിയില്‍ ലഭ്യമാണ്.

എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകള്‍

UC ഹൈറൈഡറിന്റെ ബോള്‍ഡും വ്യത്യസ്തവുമായ എക്സ്റ്റീരിയർ ഡിസൈല്‍ എലെമെന്റ്സ്

സിഗ്നേച്ചർ ട്വിൻ LED DRLs
ക്രിസ്റ്റല്‍ അക്രിലിക് ഗ്രില്‍
ശില്‍പസദൃശമായ ബോഡി ലൈനുകള്‍
17-ഇഞ്ച് അലോയ് വീലുകള്‍

ക്യാബിനില്‍ പ്രീമിയം സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെന്റിലേറ്റഡ് ലെതർ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് Apple CarPlay, Android Auto, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.

കൂടുതല്‍ കംഫർട്ടിനും സൗകര്യത്തിനുമായി റിയർ റിക്ലൈനിംഗ് സീറ്റുകള്‍, റിയർ AC വെന്റുകള്‍, USB ചാർജിംഗ് പോർട്ടുകള്‍, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് കോണ്‍ഫിഗറേഷൻ എന്നിവയും ലഭ്യമാണ്. ആധുനിക ഇന്ത്യൻ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വാറന്റിയും ഉടമസ്ഥാവകാശ സൗകര്യങ്ങളും

ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗമായി ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് 3 വർഷം/1,00,000 കിലോമീറ്റർ വാറന്റി നല്‍കുന്നു. ഇത് 5 വർഷം/2,20,000 കിലോമീറ്റർ വരെ നീട്ടാനും സാധിക്കും.

സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിന് 8 വർഷം/1,60,000 കിലോമീറ്റർ ഹൈബ്രിഡ് വാറന്റിയും ലഭ്യമാണ്. ദീർഘകാല വിശ്വാസ്യത, സൗകര്യം, ഉടമസ്ഥാവകാശത്തിലെ മനഃസമാധാനം എന്നിവ ഉറപ്പാക്കുകയാണ് ഈ വാറന്റി പദ്ധതികളുടെ ലക്ഷ്യം.

-

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online