Dailyhunt
'ഡ്രൈവിംഗ് ലൈസന്‍സ്': പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

'ഡ്രൈവിംഗ് ലൈസന്‍സ്': പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

പൃഥ്വിരാജ് ഒരിക്കല്‍ കൂടി നിര്‍മ്മാതാവും നായകനുമാവുന്ന ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സഹ നിര്‍മ്മാതാവാണ്.

സംവിധായകന്‍ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക.

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ചിത്രത്തിന്റെ ഭാഗമാകും. ചിത്രം ഡിസംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online