Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് പാലക്കാട് റെയില്‍വേ പൊലീസ് പിടികൂടിയത്. ചെന്നൈ മംഗലാപുരം എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയെയാണ് മദ്യലഹരിയില്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ റെയില്‍വേ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

The post ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online