Monday, 23 Sep, 11.49 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചിട്ടു

ദുബായ്: ഡ്രോണ്‍ പറത്തുന്നതിനുള്ള നിയമങ്ങള്‍ പാലിക്കാതെ സംശയകരമായ സാഹചര്യത്തില്‍ പറന്നതിനെ തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ഇന്നലെ ഉച്ചയ്ക്ക് 15 മിനിറ്റ് അടച്ചിട്ടു. ഉച്ചയ്ക്ക് 12.36നും 12.51നും ഇടയ്ക്കാണ് വിമാനത്താവളം അടച്ചത്. 2 വിമാനങ്ങള്‍ തിരിച്ചുവിടുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ ഇകെ 511 വിമാനം ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്കും ഓസ്ട്രേലിയയില്‍ നിന്നു സിംഗപ്പൂര്‍ വഴിയെത്തിയ ഇകെ 433 വിമാനം ദുബായ് വേള്‍ഡ് സെന്‍ട്രലി (ഡിബ്ല്യുസി)ലേക്കുമാണ് തിരിച്ചുവിട്ടത്.

പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം ഈ വിമാനങ്ങള്‍ തിരികെയെത്തി. ഫെബ്രുവരിയില്‍ സമാന സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം വിമാനത്താവളം അടച്ചിട്ടിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top