Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എടപ്പാള്‍ ആശുപത്രിക്ക് ചരിത്രനേട്ടം: കൊച്ചിയിലെ ട്രിപ്ലെറ്റ് സംഗമത്തിന് ഏഷ്യാ - ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

എടപ്പാള്‍ ആശുപത്രിക്ക് ചരിത്രനേട്ടം: കൊച്ചിയിലെ ട്രിപ്ലെറ്റ് സംഗമത്തിന് ഏഷ്യാ - ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

കൊച്ചി: എടപ്പാള്‍ ആശുപത്രിക്ക് അന്താരാഷ്ട്ര തലത്തില്‍ ചരിത്രനേട്ടം. ആശുപത്രിയില്‍ ജനിച്ച നൂറോളം ട്രിപ്ലെറ്റുകളെ (ഒരു പ്രസവത്തില്‍ ജനിക്കുന്ന മൂന്ന് കുട്ടികള്‍)

കൊച്ചി: എടപ്പാള്‍ ആശുപത്രിക്ക് അന്താരാഷ്ട്ര തലത്തില്‍ ചരിത്രനേട്ടം. ആശുപത്രിയില്‍ ജനിച്ച നൂറോളം ട്രിപ്ലെറ്റുകളെ (ഒരു പ്രസവത്തില്‍ ജനിക്കുന്ന മൂന്ന് കുട്ടികള്‍) പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ നടത്തിയ അപൂർവ ഒത്തുചേരലാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയത്.

ലോക ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ആശുപത്രിയുടെ നേതൃത്വത്തില്‍ ഇത്രയും വലിയൊരു ട്രിപ്ലെറ്റ് സംഗമം അരങ്ങേറുന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ സംഘടിപ്പിച്ച ‘ട്രിപ്പിള്‍ ജോയ്’ പരിപാടിയില്‍ വെച്ച്‌, ഏഷ്യാ – ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതരില്‍ നിന്ന് എടപ്പാള്‍ ആശുപത്രിഎടപ്പാള്‍ ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ പുരസ്കാര സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഹൈബി ഈഡൻ എം.പി, ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍, എന്നിവർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് പേർസണല്‍, പബ്ലിക് ഗ്രീവൻസെസ് ആൻഡ് പെൻഷൻസ് ജോയിൻ്റ് സെക്രട്ടറി ബാല്‍ കിരണ്‍ ഐ.എ.എസ്, എടപ്പാള്‍ ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ, ചിത്ര ഗോപിനാഥൻ, സി.ഇ.ഒ ഗോകുല്‍ ഗോപിനാഥ്, മെഡിക്കല്‍ ഡയറക്ടർ ഡോ. പരശുരാം ഗോപിനാഥ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മീനു ബത്ര, രശ്മി ഗോകുല്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

കാഴ്ചപരിമിതിയുള്ള കലാകാരന്മാർ അവതരിപ്പിച്ച വാദ്യസംഗീതത്തോടെയാണ് സംഗമത്തിന് തുടക്കമായത്. തുടർന്ന്, ആശുപത്രിയുടെ മുപ്പത് വർഷത്തെ പ്രയാണത്തെക്കുറിച്ചുള്ള വീഡിയോ പ്രകാശനവും, ഡോ. കെ.കെ. ഗോപിനാഥനുമായുള്ള പ്രത്യേക മുഖാമുഖവും വേദിയില്‍ നടന്നു. ട്രിപ്ലെറ്റുകളുടെ കുടുംബങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവെച്ചതും ശ്രദ്ധേയമായി.

ഐ.വി.എഫ് ചികിത്സയിലൂടെ ജനിച്ച മാസ്റ്റർ ഏഡൻ ജോണ്‍ കുര്യന്റെ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി. ശബരീഷ് വർമ്മയുടെ ആശയത്തില്‍ വിഷ്ണുദത്ത് സന്തോഷ്, വാസുദേവ് തുടങ്ങിയവർ അണിനിരന്ന ‘വാവ റാപ്പ്’ വീഡിയോ പ്രദർശനവും നടന്നു.

സാധാരണയായി ആറായിരം പ്രസവങ്ങളില്‍ ഒരു ട്രിപ്ലെറ്റ് വീതം ജനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, എടപ്പാള്‍ ആശുപത്രിയില്‍ ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളില്‍ നിന്ന് മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളുമാണ് പിറന്നത്. ലോകത്തെവിടെയും മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകള്‍ ജനിച്ചതായുള്ള രേഖകളില്ല. മികച്ച ഐ.വി.എഫ്, ഐ.സി.എസ്.ഐ ചികിത്സകളും, ഗർഭസ്ഥ ശിശുരോഗ വിഭാഗവും അത്യാധുനിക എൻ.ഐ.സി.യു സംവിധാനങ്ങളുമാണ് ഈ അത്യപൂർവ നേട്ടത്തിലേക്ക് ആശുപത്രിയെ നയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online