Dailyhunt
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ പ്രവര്‍ത്തന സജ്ജം

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ പ്രവര്‍ത്തന സജ്ജം

കോഴിക്കോട്: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ.

ശശീന്ദ്രന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

മണ്ഡലത്തിലെ സ്കൂളുകളില്‍ നടക്കുന്ന ശുചീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ഒക്ടോബര്‍ 25 നകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി
നിര്‍ദ്ദേശം നല്‍കി.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.എം. ഷാജി, കെ.ടി.പ്രമീള, കെ.പി.ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, എന്‍. സരിത, ഗൗരി പുതിയോത്ത്, കൗണ്‍സിലര്‍മാരായ എസ്.എം.തുഷാര, ഷഫീന എന്നിവര്‍ക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

The post എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ പ്രവര്‍ത്തന സജ്ജം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online