Tuesday, 22 Sep, 9.32 am മലയാളം എക്സ്പ്രെസ്സ്

കേരളം
എല്‍ജി കെ 42 മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

എല്‍ജി കെ 42 മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു.രണ്ട് നിറങ്ങളില്‍ വരുന്ന ഈ ഡിവൈഡ് മീഡിയടെക് ഹെലിയോ പ്രോസസറും 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നു. കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എന്നിവിടങ്ങളില്‍ ഈ ഡിവൈസ് ഉടന്‍ വില്‍പ്പനയ്‌ക്കെത്തും.

6.6 ഇഞ്ച് എച്ച്‌ഡി + ഹോള്‍-പഞ്ച് ഡിസ്‌പ്ലേയാണ് എല്‍ജി കെ 42ല്‍ വരുന്നത്. സ്‌ക്രീനിന്റെ മധ്യഭാഗത്താണ് കട്ട്‌ഔട്ട് സ്ഥിതിചെയ്യുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന ഹെലിയോ പി 22 SoC പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് വിപുലീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത എല്‍ജി യുഎക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, സ്മാര്‍ട്ട്ഫോണ്‍ ഗ്രീന്‍, ഗ്രേ കളര്‍ ഓപ്ഷനുകളിലും വിപണിയില്‍ വരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top