Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍

എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍

എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍. ഇത്തരം മാസ്‌കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാര്യക്ഷമമായി അണുവിമുക്തമാക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

ഒറ്റത്തവണ മാത്രം ഉപയോഗിച്ച്‌ നശിപ്പിക്കുന്ന വിധത്തിലാണ് എന്‍ 95 മാസ്‌കുകള്‍ ഉപയോഗിച്ച്‌ വരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാസ്‌കുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ തെരഞ്ഞു കൊണ്ടിരുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക് കുക്കറുകള്‍ ഉപയോഗിച്ച്‌ 100 ഡിഗ്രി സെല്‍ഷ്യല്‍ 50 മിനിട്ട് ചൂടാക്കിയാല്‍ മാസ്‌കുകള്‍ പൂര്‍ണമായും അണുവിമുക്തമാകുകയും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online