Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളത്ത് വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി

കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളിലായി നാല് പേരാണ് മീന്‍ പിടിക്കാന്‍ പോയത്. അതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്ബലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ കുറ്റിയില്‍ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

അപകടമുണ്ടായത് കനത്ത മഴയിലും പുലര്‍ച്ചെയുമായതിനാല്‍ ആരും സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് രക്ഷപ്പെട്ടയാളാണ് അപകട വിവരം നാട്ടുകാരെ അറിയിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online