ഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ദസറ ആഘോഷങ്ങള്ക്ക് ശേഷം
ഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ദസറ ആഘോഷങ്ങള്ക്ക് ശേഷം പ്രതിപക്ഷ ആരോപണങ്ങള്ക്കെതിരെ ബി.ജെ.പി വ്യാപകമായ ക്യാമ്പയിൻ ആരംഭിക്കും. പാർലമെന്റ് സമ്മേളനത്തില് വിഷയം സംബന്ധിച്ച് വിശദമായ ചർച്ച ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങള് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങള് ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തില് പ്രതിരോധ പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. എസ്ഐആർ നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി നേതാക്കള്ക്ക് നിർദ്ദേശം നല്കും.
നടക്കില്ലെന്ന് തോന്നിയിരുന്ന എസ്ഐആർ ഏതാണ്ട് പൂർത്തിയാക്കാൻ സാധിച്ചത് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തന മികവ് കൊണ്ടാണെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തല്. കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്നാണ് രേഖകളില് വ്യക്തമാകുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു.

