തിരുവനന്തപുരം: എയര്‍ടെല്‍ കണക്ഷനിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത് 30,000 രൂപയില്‍ അധികം മൂല്യമുള്ള എയര്‍ടെല്‍ ഇന്‍സൈഡര്‍ റിവാര്‍ഡുകള്‍.
പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ മുതല്‍
തിരുവനന്തപുരം: എയര്‍ടെല്‍ കണക്ഷനിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത് 30,000 രൂപയില്‍ അധികം മൂല്യമുള്ള എയര്‍ടെല്‍ ഇന്‍സൈഡര്‍ റിവാര്‍ഡുകള്‍. പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ മുതല്‍ യാത്ര ചെയ്യാന്‍, ഭക്ഷണം കഴിക്കാന്‍, വിനോദത്തിന് തുടങ്ങിയ എല്ലാമുള്ള ഡീലുകള്‍ അടക്കം പ്രമുഖ ബ്രാന്‍ഡുകളില്‍നിന്നുള്ള ഓഫറുകളെ എയര്‍ടെല്‍ ഇന്‍സൈഡര്‍ ഒരുകുടക്കീഴില്‍ നല്‍കുന്നു.എയര്‍ടെല്‍ കണക്ഷന്‍ കേവലം കണക്ടിവിറ്റിക്ക് അപ്പുറം കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നു. എയര്‍ടെല്‍ ഇന്‍സൈഡറിലൂടെ, ഉപഭോക്താക്കള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുന്ന 30,000 രൂപയില്‍ അധികം മൂല്യമുള്ള അനുഭവങ്ങളും ബ്രാന്‍ഡുകളും ആണ് ലഭിക്കുന്നത്.
പഠനവും സബ്സ്‌ക്രിപ്ഷനുകളും വിഭാഗത്തില്‍ ഡുവോലിംഗോയില്‍ 12 മാസത്തേക്ക് 3120 രൂപ മൂല്യമുള്ള സൂപ്പര്‍ ഡുവോലിംഗോ ലഭിക്കും. ഷോപ്പിങും ഗാഡ്ജറ്റുകളും വിഭാഗത്തില്‍ ക്രോമ, ആപ്പിള്‍ എന്നിവയിലൂടെ ഐഫോണ്‍ 15/16/17 വേരിയന്റുകള്‍ക്ക് 23,000 രൂപ ലാഭിക്കാനാകും. വിനോദ വിഭാഗത്തില്‍ 3 മാസത്തേക്ക് പോക്കറ്റ്‌എഫ്‌എം പ്രീമിയം ലഭിക്കും. സിനിപോളിസില്‍ 2 സിനിമ ടിക്കറ്റുകള്‍ വാങ്ങൂ, 1 ഫ്രീയായി നേടൂ എന്ന ടിക്കറ്റ് ഓഫറില്‍ 150 രൂപ വരെ വിലക്കിഴവ് ലഭിക്കും.
ഭക്ഷണ, പാനീയ ഓഫറുകളില്‍ എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായി 1,500 രൂപയോ അതില്‍ കൂടുതലോ ഉള്ള എഫ്‌എന്‍ബിക്ക് 300 രൂപ കിഴിവ് ലഭിക്കും.
ആരോഗ്യവും വെല്‍നസും വിഭാഗത്തില്‍ അപ്പോളോ 24X7-ല്‍ 6 മാസത്തേക്ക് അപ്പോളോ സര്‍ക്കിള്‍ അംഗത്വം ലഭിക്കും.
നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും റെഡീം ചെയ്ത് 30,000 രൂപയില്‍ അധികമുള്ള റിവാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലോക്ക് ചെയ്യാം. പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് മുതല്‍ ഗാഡ്‌ജെറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും, അടുത്ത അവധിക്കാല യാത്ര പ്ലാന്‍ ചെയ്യുന്നതിനും, പുറത്തുപോയി ഭക്ഷണം ആസ്വദിക്കുന്നതിനും വരെ, ഉപഭോക്താക്കള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എയര്‍ടെല്‍ ഇന്‍സൈഡര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.
ഇത് ഉപയോഗിച്ചു തുടങ്ങാന്‍ വളരെ എളുപ്പമാണ്. യോഗ്യരായ എയര്‍ടെല്‍ മൊബൈല്‍, എയര്‍ടെല്‍ ഹോം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പില്‍ ‘എയര്‍ടെല്‍ ഇന്‍സൈഡര്‍’ എന്ന ഭാഗം സന്ദര്‍ശിച്ച് ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാം. താല്‍പ്പര്യമുള്ള ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാനും ഓഫര്‍ നിബന്ധനകള്‍ക്കനുസരിച്ച് അവ റെഡീം ചെയ്യാനും സാധിക്കും.
ലിങ്ക്ഡ്‌ഇന്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍, ഈസിഡൈനര്‍, മേക്ക്‌മൈട്രിപ്പ് അംഗത്വങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി എയര്‍ടെല്‍ ഇന്‍സൈഡര്‍ മുമ്പ് പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ചിരുന്നു. എയര്‍ടെല്‍ ഇന്‍സൈഡര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ബ്രാന്‍ഡുകളെയും ഓഫറുകളെയും തുടര്‍ന്നും കൊണ്ടുവരും; ഇതിലൂടെ ഉപഭോക്താക്കള്‍ക്കായി ധാരാളം ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഉപഭോക്തൃബന്ധത്തിന് കൂടുതല്‍ മൂല്യം നല്‍കാനും, എയര്‍ടെല്ലുമായുള്ള ബന്ധം ഒന്നിലധികം രീതികളില്‍ നേട്ടങ്ങള്‍ നല്‍കുന്നതാക്കി മാറ്റുന്നതിനുമുള്ള എയര്‍ടെല്ലിന്റെ മറ്റൊരു ചുവടുവെപ്പാണിത്.

