Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹരിതകേരള മിഷന്റെ അനുമോദനം

ഹരിതകേരള മിഷന്റെ അനുമോദനം

ചെങ്ങന്നൂര്‍ : ജില്ലയിലെ നഗരസഭകളില്‍ ആദ്യമായി പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ഹരിതകേരള മിഷന്റെ അനുമോദനപത്രം നല്‍കിയിരിക്കുന്നു. ഹരിതകേരള എക്‌സിക്യുട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ഒപ്പിട്ട അനുമോദനഫലകം ഹരിതകേരള റിസോഴ്‌സ്‌പേഴ്‌സണ്‍ എസ്. അനുപമ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന് നല്‍കിയിരിക്കുന്നത്.

വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം, നഗരസഭാ കൗണ്‍സിലര്‍മാരായ പി.ആര്‍. പ്രദീപ്കുമാര്‍, ദേവി പ്രസാദ്, ബെറ്റ്‌സി തോമസ്, സാലി ജയിംസ്, സൂപ്രണ്ട് എസ്. ധന്യ, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഡോ. ആര്‍. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online