Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ ഹീറോ സിനിമകള്‍ ഒരുക്കിയ മാര്‍വലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. മാര്‍വല്‍ കോമിക്‌സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവര്‍ സ്‌ക്രീനില്‍ എത്തിക്കുന്നത്. സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ സിനിമകളിലൂടെ അരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ കേന്ദ്ര കഥാപാത്രമായി സിനിമ വരുമ്ബോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്.

കേറ്റ് ഷോര്‍ട്ട്‌ലാന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ ആണ് ചിത്രത്തില്‍ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്ലോറന്‍സ് പഗ്, ഫാഗെന്‍, റേച്ചല്‍ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2016ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍ എന്ന ചിത്രത്തിലെ കഥയ്ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രം പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online