Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൃദയാഘാതം; വിമാനാത്രക്കിടെ ഏഴുവയസ്സുകാരി മരിച്ചു

ഹൃദയാഘാതം; വിമാനാത്രക്കിടെ ഏഴുവയസ്സുകാരി മരിച്ചു

വിമാനാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ലക്‌നൗവില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഗോ എയര്‍ വിമാനത്തില്‍ അച്ഛനൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. നാഗ്പ്പൂരില്‍ അടിയന്തിരമായി ഇറക്കിയ വിമാനത്തില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്തര്‍പ്രദേശ് സ്വദേശിനി ആയുഷി പുന്‍വാസി പ്രജാപതി എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.വിമാനം ഉയരത്തിലായിരിക്കേയുണ്ടായ സമ്മര്‍ദ്ദം കുട്ടിയുടെ രോഗാവസ്ഥ വര്‍ദ്ധിപ്പിച്ചതാണെന്ന നിഗമനത്തിലാണ് വിമാന കമ്ബനി അധികൃതര്‍.

The post ഹൃദയാഘാതം; വിമാനാത്രക്കിടെ ഏഴുവയസ്സുകാരി മരിച്ചു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online