Wednesday, 11 Sep, 11.23 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
'ഇബ്തിസാമ' സ്പെഷ്യല്‍ സ്കൂള്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജ : പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി ഷാര്‍ജ ഇന്ത‍്യന്‍ അസോസിയേഷന് കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷിതാക്കളുടെയും ഇന്ത്യന്‍ അസോസിയേഷന്‍റേയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് 'പുഞ്ചിരി' എന്നര്‍ഥം വരുന്ന ഇബ്തിസാമ സ്കൂള്‍.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അല്‍ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്. ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകര്‍ഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അധ‍്യാപകരുമായി കുട്ടികള്‍ വളരെ വേഗത്തില്‍ ഇണങ്ങുന്ന കാഴ്ച്ചകള്‍ക്കും ഉദ്ഘാടന ദിവസം സാക്ഷ‍്യം വഹിച്ചു. ക്ലാസ് മുറികളിലെ സൗകര‍്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

വര്‍ണ പൊലിമയോടെയായിരുന്നു വേറിട്ട ഈ വിദ്യാലയത്തിന്‍റെ ഉദ്ഘാടന ചടങ്ങ്. കുഞ്ഞുങ്ങള്‍ നടത്തിയ കലാപരിപാടികളും പുതുമ നിറഞ്ഞതായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ സാലെം യൂസഫ് അല്‍ ഖസീര്‍, എല്‍.എസ്.ഡി.എ മാനേജര്‍ അഹമദ് സുവൈദി, ഷാര്‍ജ എമിറേറ്റ്സ് റെഡ്ക്രസന്‍റ് മാനേജര്‍ അബ്ദുല്ല അലി അല്‍ മുഹൈരി, റെഡ് ക്രസന്‍റ് പ്രതിനിധി തക്രീറ, റെഡ് ക്രസന്‍റ് വളന്‍റിയര്‍ സംഘം പ്രതിനിധി നാദിയ ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ സംബന്ധിച്ചു. അല്‍ ഇബ്ത്തിസാമയിലൂടെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മഹത്തായ ദൗത്യ നിര്‍വ്വഹണമാണ് നടത്തിയിരിക്കുന്നതെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു.

വലിയൊരു സ്വപ്നസാക്ഷാത്കാരമാണിതെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ സഞ്ജീവ് കുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍, പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.ഷംസുദ്ദീന്‍, പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top