Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്റഗ്രേറ്റഡ് എബിഎസുമായി ഹീറോ ഗ്ലാമര്‍ എക്‌സ് വിപണിയില്‍

ഇന്റഗ്രേറ്റഡ് എബിഎസുമായി ഹീറോ ഗ്ലാമര്‍ എക്‌സ് വിപണിയില്‍

കൊച്ചി : ഇന്ത്യയിലെ ഏറ്റവും സാങ്കേതികത്തികവുള്ള 125 സിസി മോട്ടോർസൈക്കിളായ 'ഗ്ലാമർ X' ഇന്റഗ്രേറ്റഡ്-എബിഎസ് സഹിതം ഹീറോ മോട്ടോകോർപ്പ് വിപണിയില്‍

കൊച്ചി : ഇന്ത്യയിലെ ഏറ്റവും സാങ്കേതികത്തികവുള്ള 125 സിസി മോട്ടോർസൈക്കിളായ ‘ഗ്ലാമർ X’ ഇന്റഗ്രേറ്റഡ്-എബിഎസ് സഹിതം ഹീറോ മോട്ടോകോർപ്പ് വിപണിയില്‍ അവതരിപ്പിച്ചു. സിംഗിള്‍-ചാനല്‍ എബിഎസും ഇൻ്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും സംയോജിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തില്‍ പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുന്ന ഈ വാഹനം, വാഹനത്തിന്റെ സ്ഥിരത വർദ്ധിപ്പിക്കാനും ബ്രേക്കിംഗ് ദൂരം കുറയ്ക്കാനും സഹായിക്കുന്നു.

വിവിധ റോഡ് സാഹചര്യങ്ങളില്‍ സുരക്ഷിതമായ ബ്രേക്കിംഗ് അനുഭവം നല്‍കുന്നതിനൊപ്പം പാനിക് ബ്രേക്ക് അലേർട്ട്, ഹാസാർഡ് ലാമ്പുകള്‍ എന്നിവയും ഇതിലുണ്ട്. ‘ഒ’ സിഗ്നേച്ചർ ഉള്ള ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും സ്പോർട്ടി ഗ്രാഫിക്സും ഇതിന്റെ രൂപഭംഗി കൂട്ടുന്നു. ആംബിയന്റ് ലൈറ്റിംഗും 60-ലധികം ഫീച്ചറുകളുമുള്ള 10.7 സെ.മീ അഡാപ്റ്റീവ് മള്‍ട്ടി-കളർ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, ഗിയർ ഷിഫ്റ്റ് അഡ്വൈസറി എന്നിവ റൈഡർമാർക്ക് മികച്ച അനുഭവവും കണക്റ്റിവിറ്റിയും നല്‍കുന്നു.

സുഗമമായ പവർ ഡെലിവറിയും കുറഞ്ഞ NVH നിലവാരവും ഉറപ്പാക്കുന്ന എൻജിൻ 8250 rpm-ല്‍ 11.4 BHP കരുത്ത് നല്‍കുന്നു. കൂടാതെ ഇക്കോ, റോഡ്, പവർ എന്നീ മൂന്ന് റൈഡ് മോഡുകളും ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ട്. വീതിയേറിയ ഹാൻഡില്‍ബാർ, നീളമേറിയ സീറ്റ്, സി-ടൈപ്പ് യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു. ബ്ലാക്ക് പേള്‍ റെഡ്, ബ്ലാക്ക് ടീല്‍ ബ്ലൂ എന്നീ നിറങ്ങള്‍ക്ക് പുറമേ ഗണ്‍ മെറ്റല്‍ ഗ്രേ, മാറ്റ് ആക്‌സിസ് ഗ്രേ എന്നീ പുതിയ നിറങ്ങളിലും ഈ വാഹനം ലഭ്യമാണ്.

പുതിയ മോഡലിന്റെ അവതരണത്തിലൂടെ 125cc വിഭാഗത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനർനിർവചിക്കുകയാണെന്ന് ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് വർമ്മ പറഞ്ഞു.രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോ കോർപ്പ് ഡീലർഷിപ്പുകളില്‍ ഈ പുതിയ വേരിയന്റ്റ് ലഭ്യമാണ്.1,01,000 രൂപയാണ് എക്സ് ഷോറൂം വില.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online